|
എഴുതിയത് Administrator
|
|
ശനി, 02 ഏപ്രില്‍ 2011 00:20 |
|
ഖുര്‍ആനെപ്പറ്റി ഖുര്‍ആനില്‍
ഇത് (അല്ലാഹുവിന്റെ) ഗ്രന്ഥമാകുന്നു. അതില്‍ സംശയമേ ഇല്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശകമായിട്ടുള്ളതത്രെ ഇത് - 2:2
മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും, സത്യവും അസത്യവും വിവേചിക്കുന്നതും സന്മാര്‍ഗം കാണിച്ചുതരുന്നതുമായ തെളിഞ്ഞ പ്രമാണങ്ങളായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍ - 2:185
ഈ ഖുര്‍ആന്‍ അല്ലാഹുവിനെ കൂടാതെ (മറ്റാരാലും)ചമയ്ക്കപ്പെടാവതല്ല. പ്രത്യുത അതിനു മമ്പുള്ള വേദപുസ്തകങ്ങളെ സത്യപ്പെടുത്തുന്നതും ദൈവികപ്രമാണങ്ങളുടെ വിശദീകരണവുമാണിത്. ഇതില്‍ യാതൊരു സംശയവുമില്ല. സര്‍വലോക രക്ഷിതാവിങ്കല്‍ നിന്നുള്ളതാണ്(ഇത്) - 10:37
തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായ വഴി കാണിച്ചുതരുന്നു.(അതിനെ അംഗീകരിച്ചു കൊണ്ട്) സല്‍പ്രവൃത്തികള്‍ ചെയ്യുന്ന സത്യ വിശ്വാസികള്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു - 17:.9
|
|
അവസാനം അപ്ഡേറ്റ് ചെയ്യപ്പെട്ടത് ചൊവ്വ, 26 ജൂലായ് 2011 15:13 |