|
വിശ്വാസ കാര്യങ്ങളില്‍ പെട്ടതാണ് വിശുദ്ധ വേദങ്ങളിലുള്ള വിശ്വാസം. പ്രവാചകന്മാര്‍ മുഖേനയാണ് മനുഷ്യര്‍ക്കയി വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ളത്. കാലഘട്ടത്തിനനുസൃതമായ നിയമ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സാരാംശത്തില്‍ പ്രവാചകന്മാര്‍ വഴി മനുഷ്യര്‍ക്ക് ലഭിച്ച വേദഗ്രന്ഥങ്ങളെല്ലാം ഒരേ അധ്യാപനങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. അതായത് സൃഷ്ടാവും മനുഷ്യരും തമ്മിലുള്ള ബന്ധം, അ ബന്ധത്തിന്റെ കര്‍മ-ചിന്താ രീതി, മനുഷ്യന്‍ ആരാണ്, അവന്റെ ജീവിത യാഥാര്‍ഥ്യം എന്താണ്, മനുഷ്യന്‍ ജീവിക്കേണ്ടത് എങ്ങനെ തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എല്ലാ വേദഗ്രന്ഥങ്ങളിലെയും പ്രമേയം.
ഒരു വിശ്വാസിക്ക് ഈ മുഴുവന്‍ ഗ്രന്ഥങ്ങളിലും വിശ്വസിക്കല്‍ അനിവാര്യമാണ്. ഏകദൈവത്തെപ്പറ്റിയും അവന്റെ പ്രവാചകന്മാരെപ്പറ്റിയും പരലോകത്തെപ്പറ്റിയും അവിടെ മോക്ഷം ലഭിക്കനുള്ള വഴിയെപ്പറ്റിയും വേദഗ്രന്ഥങ്ങള്‍ പറഞ്ഞു തരുന്നു.
|
|
കൂടുതല്‍ വായിക്കൂ.....
|