Home വിശ്വാസകാര്യങ്ങള്‍ മലക്കുകള്‍ മലക്കുകളിലുള്ള വിശ്വാസം
മലക്കുകളിലുള്ള വിശ്വാസം പ്രിന്‍റ് ഇ മെയില്‍

വിശ്വാസ കാര്യങ്ങളില്‍ പെട്ടതാണ്‌ മലക്കുകളിലുള്ള വിശ്വാസം. മനുഷ്യര്‍ക്ക്‌ കാണാന്‍ സാധിക്കാത്ത ദൈവിക സൃഷ്ടികളില്‍ പെട്ടതാണ്‌ മലക്കുകള്‍ അഥവാ മാലാഖമാര്‍. മനുഷ്യനെ സൃഷ്ടിച്ചത്‌ മണ്ണില്‍ നിന്നും, പക്ഷെ മലക്കുകളാകട്ടെ പ്രകാശത്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌.

 പ്രപഞ്ചസംവിധാനത്തിലെ വിവിധകാര്യങ്ങളില്‍ പ്രത്യേകം  മലക്കുകളെ ദൈവം നിശ്ചയിച്ചിട്ടുണ്ട്‌. ആ കൃത്യനിര്‍വ്വഹണത്തില്‍ മനുഷ്യരെപ്പോലെ സ്വാധികാരമോ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യമോ ഉള്ളവരല്ല മലക്കുകള്‍. ഏതവസ്ഥയിലും അവര്‍ ദൈവ കല്‍പനക്ക്‌ വിധേയമാണ്‌. അല്ലാഹുവിങ്കല്‍ ഏറ്റവും വിശ്വാസയോഗ്യമായ സൃഷ്ടികള്‍ മലക്കുകളാണ്‌. വിശുദ്ധ ഖുര്‍ആനും പ്രവാചകനും (സ.അ) പരിചയപ്പെടുത്തിയ പ്രധാന മലക്കുകളും അവരുടെ ചുമതലകളും ഇപ്രകാരമാണ്‌.

ജിബ്‌രീല്‍ (ഗബ്രിയേല്‍): പരിശുദ്ധാത്മാവ്‌ എന്നാണ്‌ ഖുര്‍ആന്‍ ജിബ്‌ രീലിനെ വിശേഷിപ്പിച്ചത്‌. പ്രവാചകന്മാര്‍ക്ക്‌ ദൈവികസന്ദേശം എത്തിച്ച്‌ കൊടുക്കലാണ്‌ ജിബ്‌ രീലിന്റെ വകുപ്പ്‌.

മീകാഈല്‍: മഴ വര്‍ഷിപ്പിക്കുക

രിദ്‌വാന്‍: സ്വര്‍ഗത്തിന്റെ മേല്‍നോട്ടം

മാലിക്‌: നരത്തിന്റെ കാവല്‍

റഖീബ്‌, അതീദ്‌: മനുഷ്യന്റെ കര്‍മ്മങ്ങള്‍ സസൂക്ഷമം വീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക.

മുന്‍കര്‍, നകീന്‍: മരണശേഷം മനുഷ്യന്റെ കര്‍മ്മങ്ങളെ ഹിതപരിശോധനക്ക്‌ വിധേയമാക്കുക.

ഇസ്‌റാഫീല്‍: അന്ത്യദിനം ആസന്നമാവുമ്പോള്‍ കാഹളത്തില്‍ ഊതുക.

അസ്‌റാഈല്‍: മരണത്തിന്റെ കാര്യങ്ങള്‍.

*****

അനുബന്ധമായവ:

* വിശ്വാസകാര്യങ്ങള്‍


* വിശ്വാസ കാര്യങ്ങള്‍-ആമുഖം: വിശ്വാസ കാര്യങ്ങളില്‍ ഒരോന്നിനെയും ലഘുവായി പരിചയപ്പെടുത്തുന്ന ലേഖനം...

 

അനുബന്ധമായവ

 

ഇന്ന്


വഴി പഠന വേദി



വഴി ന്യൂസ്‌ ലെറ്റര്‍

വഴി ന്യൂസ്‌ ലെറ്ററുകള്‍ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക