Home വിശ്വാസകാര്യങ്ങള്‍
വിശ്വാസകാര്യങ്ങള്‍

ഖുര്‍ആനിക ജീവിതവ്യവസ്ഥയില്‍ വിശ്വാസവും കര്‍മ്മവും തുല്യ പ്രധാന്യമുള്ള കാര്യങ്ങളാണ്. വിശ്വാസവും അനുഷ്ഠാനവും എല്ലാവിധ തകരാറുകളില്‍നിന്നും സുരക്ഷിതവും ശുദ്ധവുമായിരിക്കണം. ആറെണ്ണമാണ് അടിസ്ഥാന വിശ്വാസകാര്യങ്ങള്‍ . (1)അല്ലാഹുവിലും (2)അവന്റെ മലക്കുകളിലും (3)അവന്റെ ഗ്രന്ഥങ്ങളിലും (4)അവന്റെ ദൂതന്മാരിലും (5)മരണാനന്തര ജീവിതത്തിലും (6)നന്മ-തിന്മകള്‍ നിര്‍ണിതമാണെന്നതിലും വിശ്വസിക്കുക..

വിശ്വാസ കാര്യങ്ങള്‍-ആമുഖം: വിശ്വാസ കാര്യങ്ങളില്‍ ഒരോന്നിനെയും ലഘുവായി പരിചയപ്പെടുത്തുന്ന ലേഖനം...



ഏകദൈവം-ആമുഖം പ്രിന്‍റ് ഇ മെയില്‍

ഏകദൈവം: ദൃഷ്ടാന്തങ്ങള്‍

"ആകാശഭൂമികളെ സൃഷ്ടിച്ചതില്‍, രാപ്പകലുകള്‍ മാറി മാറി വരുന്നതില്‍, ജനങ്ങള്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കപ്പലുകള്‍ കടലില്‍ സഞ്ചരിക്കുന്നതില്‍,വാനലോകത്തുനിന്ന് ജലം വര്‍ഷിപ്പിച്ച്‌ നിര്‍ജ്ജീവമായി കിടന്ന ഭൂമിയെ ജീവിപ്പിക്കുകയും അതില്‍ എല്ലാ ജീവികളെയും വ്യാപിപ്പിക്കുകയും ചെയ്തതില്‍, ആകാശത്തിനും ഭൂമിക്കുമിടയില്‍ മേഘങ്ങളെ വിധേയമാക്കിത്തന്നതില്‍ - എല്ലാറ്റിലും ചിന്തിക്കുന്ന ജനസമൂഹത്തിന്‌ ദൃഷ്ടാന്തങ്ങളുണ്ട്‌"-വി.ഖുര്‍ആന്‍ 2-116,117 വായിക്കുക>>>>>

 
വിശുദ്ധ വേദങ്ങളിലുള്ള വിശ്വാസം പ്രിന്‍റ് ഇ മെയില്‍

വിശ്വാസ കാര്യങ്ങളില്‍ പെട്ടതാണ്‌ വിശുദ്ധ വേദങ്ങളിലുള്ള വിശ്വാസം. പ്രവാചകന്മാര്‍ മുഖേനയാണ്‌ മനുഷ്യര്‍ക്കയി വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ളത്‌. കാലഘട്ടത്തിനനുസൃതമായ നിയമ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സാരാംശത്തില്‍ പ്രവാചകന്മാര്‍ വഴി മനുഷ്യര്‍ക്ക്‌ ലഭിച്ച വേദഗ്രന്ഥങ്ങളെല്ലാം ഒരേ അധ്യാപനങ്ങളാണ്‌ ഉള്‍ക്കൊള്ളുന്നത്‌. അതായത്‌ സൃഷ്ടാവും മനുഷ്യരും തമ്മിലുള്ള ബന്ധം, അ ബന്ധത്തിന്റെ കര്‍മ-ചിന്താ രീതി, മനുഷ്യന്‍ ആരാണ്‌, അവന്റെ ജീവിത യാഥാര്‍ഥ്യം എന്താണ്‌, മനുഷ്യന്‍ ജീവിക്കേണ്ടത്‌ എങ്ങനെ തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്‌ എല്ലാ വേദഗ്രന്ഥങ്ങളിലെയും പ്രമേയം.

ഒരു വിശ്വാസിക്ക്‌ ഈ മുഴുവന്‍ ഗ്രന്ഥങ്ങളിലും വിശ്വസിക്കല്‍ അനിവാര്യമാണ്‌. ഏകദൈവത്തെപ്പറ്റിയും അവന്റെ പ്രവാചകന്മാരെപ്പറ്റിയും പരലോകത്തെപ്പറ്റിയും അവിടെ മോക്ഷം ലഭിക്കനുള്ള വഴിയെപ്പറ്റിയും വേദഗ്രന്ഥങ്ങള്‍ പറഞ്ഞു തരുന്നു.

കൂടുതല്‍ വായിക്കൂ.....
 
വിധിവിശ്വാസം പ്രിന്‍റ് ഇ മെയില്‍

മനുഷ്യന്‍ വിശ്വസിക്കേണ്ട അടിസ്ഥാനപരമായ ഒരു കാര്യമാണ്‌ നന്മയും തിന്മയും നിര്‍ണിതമാണെന്ന കാര്യം- അഥവാ വിധിയിലുള്ള വിശ്വാസം. ലോകത്ത്‌ എന്തെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നു, എന്തെല്ലാം ഉണ്ടായിക്കഴിഞ്ഞു, ഇനി എന്തെല്ലാം ഉണ്ടാകും, അതൊക്കെയും സര്‍വശക്തനായ പ്രപഞ്ചനാഥന്റെ മുന്‍കൂട്ടിയുള്ള അറിവും തീരുമാനവും അനുസരിച്ചാകുന്നു. ആരെല്ലാം എന്തെല്ലാം അനുഭവിചു, അനുഭവിക്കുന്നുണ്ട്‌, ഇനി അനുഭവിക്കാനുണ്ട്‌ എന്നിവയെല്ലാം സ്രഷ്ടാവിന്റെ അറിവും തീരുമാനവും അനുസരിച്ചുള്ളത്‌ തന്നെയാണ്‌. അവന്‍ ഇഛിക്കുന്നത്‌ മാത്രമേ ലോകത്ത്‌ സംഭവിക്കുന്നുള്ളു.

കൂടുതല്‍ വായിക്കൂ.....
 
പ്രവാചകത്വം പ്രിന്‍റ് ഇ മെയില്‍

പ്രവാചകത്വം:


പ്രശസ്ത തത്വചിന്തകനായ പ്ലാറ്റോയുടെ റിപ്പബ്ലിക്ക്‌ എന്ന പുസ്തകത്തില്‍ ചിന്തകനായ സോക്രട്ടീസിന്റെ, ദൈവിക കാര്യങ്ങളെ സംബന്ധിച്ച ഒരു സംഭാഷണം കാണാം. ആ സംഭാഷണത്തില്‍ പ്ലാറ്റോയുടെ സഹോദരന്‍ അഡിമണ്ടൂസിനോട്‌ സോക്രട്ടീസ്‌ ഇങ്ങനെ പറയുന്നു. തുടര്‍ന്ന് വായിക്കുക

 
മരണാനന്തര ജീവിതം പ്രിന്‍റ് ഇ മെയില്‍

പരലോകം - ബുദ്ധിപരവും ധാര്‍മ്മികവുമായ അനിവാര്യത:

ഭൂമിയില്‍ മനുഷ്യാരംഭം മുതല്‍ യഥാര്ത്ഥ്യത്തിന്റെ പേരില്‍ എണ്ണമറ്റ അഭിപ്രായങ്ങള്‍ ഉടലെടുത്തിട്ടുണ്ട്‌. ഇതേ ഭിന്നതകളുടെ പേരില്‍ തറവാടുകളും കുടുംബങ്ങളും സമുദായങ്ങളും പിളര്‍ന്നിട്ടുമുണ്ട്‌. അങ്ങനെ വ്യത്യസ്ത ചിന്താഗതികള്‍ വെച്ചുപുലര്‍ത്തിയവര്‍ വിവിധ മതങ്ങളെയും സമൂഹങ്ങളെയും സംസ്കാരങ്ങളെയും കെട്ടിപ്പടുക്കുകയോ അംഗീകരിക്കുകയോ ചെയ്തു. ഓരോ ചിന്തഗതിയുടെയും സംരക്ഷണത്തിന്നും നിലനില്‍പിന്നും കോടിക്കണക്കിനാളുകള്‍ വിവിധ കാലങ്ങളില്‍ ജീവനും സ്വത്തും സൗകര്യങ്ങളും ബലികഴിച്ചു. തുടര്‍ന്ന് വായിക്കുക

 
ഏകദൈവം പ്രിന്‍റ് ഇ മെയില്‍

ഏകദൈവം: ദിനരാത്രഭേദമന്യെ തന്റെ കണ്‍മുന്‍പില്‍ ചലിച്ചു കൊണ്ടിരിക്കുന്ന യന്ത്രശാലയെ കേവലം ഒരു മൃഗത്തെപ്പോലെ നോക്കിക്കാണാതെ ബുദ്ധി ഉപയോഗിച്ച്‌ അതിന്റെ ഘടനയെക്കുറിച്ച്‌ ചിന്തിക്കുകയും ദുശ്ശാഠ്യത്തില്‍നിന്നും പക്ഷപാത ത്തില്‍നിന്നും സ്വതന്ത്രമായി അതിനെ നിരീക്ഷിക്കുകയും ചെയ്യുന്നപക്ഷം ഈ മഹദ്‌പ്രപഞ്ചം സര്‍വ്വശക്തനും അഗാധജ്ഞനുമായ ഒരു സൃഷ്ടികര്‍ത്താവിന്റെ ആജ്ഞക്ക്‌ ...... തുടര്‍ന്ന് വായിക്കുക >>>>>

 
 

ഇന്ന്


വഴി പഠന വേദി



വഴി ന്യൂസ്‌ ലെറ്റര്‍

വഴി ന്യൂസ്‌ ലെറ്ററുകള്‍ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക