Home വഴിയെപ്പറ്റി വഴിയെപ്പറ്റി വഴി വെബിലേക്ക്‌ സ്വാഗതം
വഴി വെബിലേക്ക്‌ സ്വാഗതം പ്രിന്‍റ് ഇ മെയില്‍

സരണിയുടെ സ്വര്‍ണ വീണയില്‍ നിന്ന് സ്വരാര്‍ദ്ര മഞ്ജരി വിടര്‍ത്തുന്ന സപര്യ. ഈ 'വഴി' മോക്ഷകവാടത്തിലേക്ക്‌ നീളുന്നു. മാനവികതയുടെ അഹംബോധങ്ങളിലേക്ക്‌, ശാന്തിയുടെ സ്നാനഘട്ടങ്ങളിലേക്ക്‌, നിത്യതയുടെ നിറ‍മുക്തിയിലേക്ക്‌ ഈ 'വഴി' തെളിഞ്ഞു കിടക്കുന്നു. ആത്മീയതയുടെ പ്രജ്ഞക്ക്‌ തെളിച്ചമേകാന്‍ ഈ 'വഴി' .

വിശ്വഗതി തിരുത്തിയ വിശ്വാസ പ്രമാണത്തിന്റെ ദിവ്യമായ വെളിപാടുകള്‍ ഈ 'വഴി' യില്‍ പൂമരങ്ങള്‍ തണല്‍ പരത്തുന്നു. കാലം ഇവിടെ ഇടമുറിയതെ സ്പന്ദിക്കുന്നു. ജന്മാന്തരങ്ങളുടെ വ്യാളീമുഖങ്ങളെ സുധീരം അഭിമുഖീകരിക്കാന്‍ തിരുമൊഴികളുടെ ചാന്ദ്രശോഭ ഈ 'വഴി' ക്ക്‌ തിളക്കമേറ്റുന്നു.

ഖുര്‍ആന്‍ ഗ്രീഷ്മസൂര്യന്മാരുടെ അഗ്നിദീപ്തി പോലെ ഈ പാതയില്‍ പ്രകാശധൂളിയകുന്നു.

വാനഭൂവനങ്ങളെയും ചരാചരങ്ങളെയും മടക്കി വിളിക്കും വരെ, ഐഹികതൃഷ്ണകളൊടുങ്ങും വരെ, അവസനയാത്രക്ക്‌ മനസ്സിനെയും വപുസ്സിനെയും സജ്ജമാക്കാന്‍ ഈ 'വഴി' യില്‍ ദിവ്യദൂതുണ്ട്‌.

അറിയായ്മയുടെ പാഴ്‌മൊഴികളല്ല ഇത്‌. ഖുര്‍ആനിലെ താരകങ്ങള്‍ ഈ 'വഴി' യുടെ ദിശ നിര്‍ണ്ണയിക്കുന്നു.തിരുസൂക്തങ്ങള്‍ ഈ 'വഴി' യിലെ ജ്യോതിര്‍ഗോളങ്ങളാകുന്നു.

സമുദ്രവും ആകാശവും കറുത്തിരുളുമ്പോള്‍ , ഈ ദ്വീപില്‍ ദിക്കറ്റ്‌ നട്ടം തിരിയുന്നവര്‍ക്ക്‌ യാനപാത്രത്തിന്റെ നങ്കൂരമുയര്‍ത്തി ഒരു നാവികനെപ്പോലെ രക്ഷയുടെ വിജയധ്വജം കൈമാറാന്‍ ഈ 'വഴി' യില്‍ മൊഴിമുത്തുകളുണ്ട്‌.

തമസ്സിന്റെ കോബ്‌ വെബുകള്‍ കീറി, തൂവെളിച്ചത്തിന്റെ വെണ്മിനാരങ്ങളിലേക്ക്‌ നിറകണ്‍ പാര്‍ക്കാന്‍ ഒരാളുടെയെങ്കിലും മൗസില്‍ വിരലമര്‍ന്നാല്‍ ...................

.....'വഴി'വെബിന്റെ അര്‍ത്ഥം സാര്‍ഥകമായി...

........ Muzafer....

 

അനുബന്ധമായവ

 

ഇന്ന്


വഴി പഠന വേദി



വഴി ന്യൂസ്‌ ലെറ്റര്‍

വഴി ന്യൂസ്‌ ലെറ്ററുകള്‍ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക